Image Courtesy: Kerala Blasters FC |
പുതിയ ISL സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഒരു ഭാഗ്യചിഹ്നത്തെ കൊണ്ടുവന്നിരിക്കുന്നു. മൃദുല്‍ മോഹൻ എന്ന ത്യശ്ശൂരിലെ KKTM ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥിയാണ് ഈ ഭാഗ്യചിഹ്നത്തിന് രൂപകൽപ്പന നൽകിയിരിക്കുന്നത്.ഒട്ടേറെ മത്സരാര്ഥികളിലിൽ നിന്നും ആണ് ബ്ലാസ്റ്റേഴ്‌സ് ടീം മൃദുലിന്റ്റെ കേസുവിനെ തിരഞ്ഞെടുത്തത്.
എല്ലാ മത്സരങ്ങളിലും ആരാധകരെ രസിപ്പിക്കുന്നതിനും സംവദിക്കുന്നതിനുമായി കേശു സ്റ്റേഡിയത്തിൽ നമ്മോടൊപ്പം ഉണ്ടാകും.ഇതിനു മുന്നോടിയായി കേശുവിനെ ആസ്പദമാക്കി മുംബൈയിലെ പ്രശസ്ത കഥാകൃത്തായ സുദിപ്ത ധ്രുവ നിർമ്മിച്ച ഒരു കോമിക് സ്കിറ്റും അവതരിപ്പിച്ചു.
കല്ലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക വേളയിലാണ്, ഭാഗ്യചിഹ്ന പ്രദർശനവും കോമിക് സ്കിറ്റും അവതരിപ്പിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
0 comments:
Post a Comment